Posted On
date_range Updated On
date_range ഡ്യൂഡും ഷാജി പാപ്പനും; തീ പോലെ ആട് 2ലെ പാട്ട്
ആട് 2ലൂടെ സൂപ്പർഹിറ്റായി മാറിയ വിനായകെൻറ കഥാപാത്രം ഡ്യൂഡും നായകൻ ഷാജി പാപ്പനും തകർത്തഭനയിക്കുന്ന ഗാനം അണിയറ പ്രവർത്തകൾ യൂട്യൂബിലൂടെ പുറത്ത് വിട്ടു. ‘ഒരു തീ പോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്.
ഹരി നാരായണെൻറ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം. ചിത്രത്തിലെ ചില നർമ്മ രംഗങ്ങൾ ഉൾപ്പെടുത്തിയ പാട്ട് യൂട്യൂബിൽ മികച്ച പ്രതികരണമാണ് നേടുന്നത്. മിഥുൻ മാനുവൽ തോമസിെൻറ സംവിധാനത്തിൽ ക്രിസ്മസിന് തിയറ്ററുകളിലെത്തിയ ആട് മെഗാ ഹിറ്റായിരുന്നു. ഫ്രൈഡേ ഫിലിംസിെൻറ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.