Posted On
date_range Updated On
date_range ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡിന്
കൊച്ചി: ഒറ്റക്കമ്പി സംഗീതോപകരണമായ ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് അഞ്ചിന് ഏറ്റവും കുറഞ്ഞ സമയത്തില്‍ 51 ഗാനങ്ങള്‍ ഗായത്രിവീണയില്‍ വായിച്ചാണിത്. വൈറ്റില-കുണ്ടന്നൂര്‍ റോഡില്‍ ഹോട്ടല്‍ സരോവരത്തിലാണ് പരിപാടി. രാവിലെ 10മുതല്‍ ഉച്ചക്ക് ഒന്നുവരെ ശാസ്ത്രീയ സംഗീതമാണ് അവതരിപ്പിക്കുക. തുടര്‍ന്ന് മൂന്നുവരെ വിവിധ ഭാഷ ചലച്ചിത്രഗാനങ്ങളും അവതരിപ്പിക്കും. ഒരു ശ്രുതിയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഗായത്രിവീണയില്‍ വ്യത്യസ്ത ശ്രുതിയിലുള്ള ഗാനങ്ങള്‍ വായിക്കുന്ന ഏക കലാകാരിയാണ് വിജയലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.