Posted On
date_range Updated On
date_range യൂട്യൂബിൽ ഒരു കോടി പൂമരം
കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈൻ ചിത്രത്തിലെ 'പൂമരം' ഗാനം കണ്ടവരുടെ എണ്ണം യൂട്യൂബിൽ ഒരു കോടി പിന്നിട്ടു. ഗാനം നേരത്തേ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. പാട്ടിന്റെ വിവിധ വേർഷനുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു, കലാലയങ്ങളിലും ഗാനം ഹിറ്റ് സൃഷ്ടിച്ചു. യൂട്യൂബ് ചാനലിൽ നവംബർ 18ന് റിലീസ് ചെയ്ത ഗാനം വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.