സ്​നേഹത്തെ തേടിയുള്ള യാത്രയുമായ്​ ‘തെഹ്​കീഖ്​’ -Video

കൊച്ചി: ഗോവിന്ദ് വസന്ത സംഗീതം നൽകിയ ‘തെഹ്കീഖ്’ ആൽബം മ്യൂസിക്247 റിലീസ് ചെയ്തു. കര്‍ണാടിക് സംഗീതവും സൂഫി സംഗീതവും ഇഴചേർന്നു ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ശ്രീരഞ്ജിനി കോടംപള്ളിയാണ്. ധന്യ സുരേഷി​േൻറതാണ്​ ഗാനരചന.

നീരജ് മാധവും ആൻ ശീതളും അഭിനയിച്ചിരിക്കുന്ന ‘തെഹ്കീഖ്’ ഒരു മുസ്​ലിം പെണ്‍കുട്ടിയുടെ വിലാപമാണ്. നിഗൂഢമായ സാഹചര്യത്തിൽ കാണാതായ അവളുടെ ഭർത്താവിനെ തിരയുന്നതാണ് പ്രമേയം. വിനായക് ഗോപാൽ ഛായാഗ്രഹണവും അക്ഷജ് മേനോൻ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ സംവിധാനം ശ്രുതി നമ്പൂതിരിയാണ്. ശ്രീരഞ്ജിനി കോടംപള്ളി ഓണ്‍ ബ്ലോക്ക് നിർമിച്ചിരിക്കുന്ന ഈ ആൽബത്തിൻെറ മ്യൂസിക് ലേബൽ മ്യൂസിക്247നാണ്.

Full View

കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലത്ത്​ വിജയം നേടിയ പല സിനിമകളുടെയും സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ്, ഒരു മെക്സിക്കൻ അപാരത, ജോമോൻെറ സുവിശേഷങ്ങൾ, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിൻെറ സ്വർഗരാജ്യം, പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, ചാർലി, കമ്മട്ടിപ്പാടം, ഹൗ ഓൾഡ്‌ ആർ യു, കിസ്മത്ത്, വിക്രമാദിത്യൻ, മഹേഷിൻെറ പ്രതികാരം, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

Tags:    
News Summary - Muzik247 Releases The Album 'TEHQEEK' -music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT