Posted On
date_range Updated On
date_range സംഗീതവിരുന്നിനായി ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്
പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്. ബീബറിൻെറ ലൈവ് ഷോ ഇന്ത്യയിൽ നടത്താൻ പോകുന്നതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈയിലെത്തുന്ന ബീബറിൻെറ ഷോ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മെയ് മാസത്തിൽ നടക്കും.
സെപ്റ്റംബർ 2017 വരെയുള്ള സംഗീതനിശകളുടെ വിവരണം തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ബീബർ നൽകിയിട്ടുണെങ്കിലും മുംബൈയിലെ പരിപാടിയെപ്പറ്റി യാതൊരു പരാമർശവും ഇല്ല. ഈയടുത്ത് നടന്ന ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിൻെറ ഭാഗമായി മുംബൈയിൽ പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ സംഗീതനിശ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.