Posted On
date_range Updated On
date_range ഗായകന് ബഡ്ഡി ഗ്രകോ അന്തരിച്ചു
ലോസ് ആഞ്ജലസ്: പ്രമുഖ ജാസ് ഗായകനും പിയാനോ വാദകനുമായ ബഡ്ഡി ഗ്രകോ (90) ചൊവ്വാഴ്ച ലാസ്വേഗാസില് അന്തരിച്ചു. ബെന്നി ഗുഡ്മാനോടൊപ്പമായിരുന്നു ഗ്രകോ തന്‍െറ സംഗീതജീവിതം ആരംഭിച്ചത്. ഫിലാഡെല്‍ഫിയയില്‍ ജനിച്ച ഗ്രകോയെ അദ്ദേഹത്തിന്‍െറ 16ാം വയസ്സില്‍ ഗുഡ്മാന്െറ സംഗീതസംഘത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍, 20ാമത്തെ വയസ്സില്‍ അദ്ദേഹം ബാന്‍ഡില്‍നിന്ന് വിരമിച്ച് നിശാക്ളബുകളില്‍ സംഗീതമാലപിക്കാനാരംഭിച്ചു. ‘ദ ലേഡി ഈസ് എ ട്രാംപ്’ എന്ന ഗാനമാണ് ഗ്രകോയുടെ പ്രശസ്തമായ പാട്ടുകളിലൊന്ന്. 1962ല്‍ പുറത്തിറങ്ങിയ പാട്ടിന്‍െറ ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.