‘അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ എന്ന്​ മൂകസാക്ഷ്യം വഹിക്കുന്നവരോട്​’ ഹരീഷ്​ ശിവരാമകൃഷ്​ണൻ

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്​ തെരുവിലിറങ്ങിയവർക്ക്​ നേരെ വടക്കുകിഴക്കൻ ഡൽഹിയിൽ രണ്ട്​ ദിവസങ്ങളില ായി തുടരുന്ന കലാപത്തെ അപലപിച്ച്​ ഗായകൻ ഹരീഷ്​ ശിവരാമകൃഷ്​ണൻ. മതത്തി​​​െൻറ പേരിൽ മനുഷ്യനെ വിഭജിച്ചും തമ്മിലടി പ്പിച്ചും തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണിതെന്നും ‘അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ’ എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട്, ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയമൊന്നും ആവി​ല്ലെന്നും അദ്ദേഹം ഫേസ്​ബുക്ക്​ കുറിപ്പിൽ പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്റ്റി​​​െൻറ പൂർണ്ണരൂപം

മതത്തി​​​െൻറ പേരിൽ മനുഷ്യനെ വിഭജിച്ചും തമ്മിലടിപ്പിച്ചും തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോൽപ്പിക്കേണ്ട സമയം ആണിത് .‘അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ’ എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട് , ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയം ഒന്നും ആവില്ല. മതം നമ്മളെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന് ‘സാരേ ജഹാൻ സെ അച്ഛാ’ എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നിൽക്കുന്നതെങ്കിൽ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം.

താൻ പാടിയ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാൻ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും.

Full View
Tags:    
News Summary - Harish Sivaramakrishnan fb post about delhi riot-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.