തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തിലൂടെ സംഘർഷഭരിതമായ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. റാപ്പ് മ്യൂസിക്ക് രീതിയിൽ വരുന്ന ഈ ഗാനം ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആക്‌ഷൻ മൊണ്ടാഷ് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതു തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻരാജ് ഈണമിട്ട ഈ ഗാനം പ്രശസ്ത റാപ്പ് ഗായകൻ ഇമ്പാച്ചിയാണ് ആലപിച്ചിരിക്കുന്നത്.
ഈ റാപ്പ് ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേർസ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് നിർമിക്കുന്നത്. ശ്രീനാഥ് ഭാസി ആദ്യമായി റിയലിസ്റ്റിക്ക് ആക്ഷൻ ഹീറോ ആയി എത്തുന്ന ചിത്രം കൂടിയാണിത്. യാമിസോനയാണ് നായിക.
ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂര്യാകൃഷ്, ഇന്ദ്രജിത് ജനജിത്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം, രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ ശാന്തകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം - ജാക്സൺ ജോൺസൺ. എഡിറ്റിങ്- അജാസ്. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്ട്സ് മോഹൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. പി.ആർ.ഒ വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.