സുശാന്തി​െൻറ ഓർമയിൽ എ.ആർ. റഹ്​മാൻ പാടുന്നു- ‘ദിൽ ​ബേച്ചാര’

ചെന്നൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തി​ന്​ സംഗീതത്തിലൂടെ ആദരം അർപ്പിച്ച്​ ഈണങ്ങളുടെ സുൽത്താൻ എ.ആർ. റഹ്​മാൻ. സുശാന്ത​ി​​െൻറ അവസാന സിനിമയായ ‘ദിൽ ബേച്ചാര’യുടെ സംഗീത സംവിധാനം നിർവഹിച്ചത്​ റഹ്​മാനാണ്​.

അതിലെ ഗാനങ്ങൾ കോർത്തിണക്കിയാണ്​ റഹ്​മാനും ബോളിവുഡിലെ മുൻനിര ഗായകരും സുശാന്തി​​െൻറ ഓർമ്മക്ക്​ മുന്നിൽ ഒരുമിച്ചിരിക്കുന്നത്​. ഒപ്പം റഹ്​മാ​​െൻറ മക്കളായ റഹീമയും അമീനും ഉണ്ട്​. അവവരവരുടെ വീടുകളിലിരുന്ന്​ ഗായകർ പാടിയിരിക്കുന്നത്​.

ടൈറ്റിൽ സോങായ ‘ദിൽ​ ബേച്ചാര’യാണ്​ ചെന്നൈയിലിരുന്ന്​ റഹ്​മാനും മക്കളും പാടുന്നത്​. ‘ദിൽ ബേച്ചാരയുടെ സംഗീതം ഞങ്ങൾക്കെല്ലാവർക്കും ഏറെ പ്ര​ത്യേകതയുള്ളതാണ്​. അതിനുവേണ്ടി ക​േമ്പാസ്​ ചെയ്​ത ഒമ്പത്​ ഗാനങ്ങൾക്കും ഇപ്പോൾ പുതിയൊരു അർഥമുണ്ട്​- ഒരു പുതിയ ജീവിതം. സംവിധായകൻ മുകേഷ്​ ഛ​ബ്രക്കും സിനിമയുടെ ഭാഗമായ എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു. ഈ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാനുള്ള കരുത്ത്​ എല്ലാവർക്കും സർവശക്​തൻ നൽക​ട്ടെ. ഈ പാട്ടുകൾ സുശാന്ത്​ സിങ്​ രാജ്​പുത്തി​​െൻറ സ്​നേഹ സ്​മരണകൾക്ക്​ മുന്നിൽ സമർപ്പിക്കുന്നു’- വിഡിയോയുടെ തുടക്കത്തിൽ എ.ആർ. റഹ്​മാൻ പറയുന്നു. 

‘മസ്​ഖരി’ എന്ന ഗാനവുമായി സുനീതി ചൗഹാനും ഹൃദയ്​ ഗത്താനിയും ‘താരേ ഗിൻ’ എന്ന ഗാനവുമായി ശ്രേയ ഘോഷാലും മോഹിത്​ ചൗഹാനും ആണ്​ തുടർന്നെത്തുന്നത്​. ‘ഖുൽക്കെ ജീനേ കാ’ എന്ന പാട്ടാണ്​ അർജിത്​ സിങും സാഷ തൃപാഠിയും അവതരിപ്പിക്കുന്നത്​ (വിഡിയോയിൽ കാനഡയിൽ നിന്ന്​ സാഷ മാത്രം). ഒടുവിൽ ‘മേം തുമാര’ എന്ന ഗാനവുമായി ജോനിത ഗാന്ധിയും ഹൃദയ്​ ഗത്താനിയും എത്തുന്നു. റിലീസ്​ ചെയ്​ത്​ മണിക്കൂറുകൾക്കകം 4.85 ലക്ഷത്തോളം പേരാണ്​ വിഡിയോ കണ്ടിരിക്കുന്നത്​.

 

Full View
Tags:    
News Summary - AR Rahman pays musical tribute to Sushant Singh Rajput

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.