കാട്ടിൽ ബയർ ഗ്രിൽസുമൊത്ത്​ രജനിയുടെ സാഹസികത; ട്രെയിലർ പുറത്ത്​

സാഹസിക സഞ്ചാരിയും ഡിസ്​കവറി ചാനൽ അവതാരകനുമായ ബയർ ഗ്രിൽസിൻെറ ‘മാൻ വേഴ്​സസ്​ വൈൽഡ്​’ ഷോയിൽ സൂപ്പർസ്റ്റാർ രജനികാന്ത്​ എത്തുന്ന എപ്പിസോഡിൻെറ ട്രെയിലർ പുറത്തുവിട്ടു. മാർച്ച്​ 23ന്​ എട്ടുമണിക്ക്​സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡ്​ ചിത്രീകരിച്ചിരിക്കുന്നത്​ മൈസൂർ വനത്തിലാണ്​.

സൂപ്പർ സ്​റ്റെയിലിഷായി എത്തിയ രജനി, ഗ്രിൽസുമൊത്ത്​ സാഹസിക ജലയാത്രയിലും പ​ങ്കെടുക്കുന്നുണ്ട്​. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള മാൻ വേഴ്​സസ്​ വൈൽഡ്​ എപ്പിസോഡ്​ വൈറലായിരുന്നു. എന്തായാലും രജനിയുടെ റിയൽ ലൈഫ് സാഹസിക​ പ്രകടനം കാണാനുള്ള ആവേശത്തിലാണ്​ ആരാധകർ. ഡിസ്​കവറി ചാനൽ ഇന്ത്യയിലായിരിക്കും സംപ്രേക്ഷണം ചെയ്യുക.

Full View
Tags:    
News Summary - Into The Wild With Bear Grylls And Superstar Rajinikanth-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.