പുൽവാമ: പ്രതികരണം വിവാദമായി; സിദ്ദുവിനെ പരിപാടിയിൽ നിന്ന്​ നീക്കി സോണി ടി.വി

പുൽവാമയിലുണ്ടായ തീവ്രവാദ ആക്രമണത്തി​​​​​​​​​െൻറ പശ്ചാത്തലത്തിൽ നടത്തിയ പ്രതികരണം വിവാദമായതിനെ തുടർന്ന്​ ​ മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ്​ നേതാവുമായ നവ്​ജ്യോത്​ സിങ്​ സിദ്ദുവിനെ പ്രശസ്​ത വിനോദ പരിപാടിയിൽ നി ന്നും പുറത്താക്കി. സോണി ടി.വി സംപേക്ഷണം ചെയ്യുന്ന കോമഡി പരിപാടി ‘ദി കപിൽ ശർമ ഷോ’യുടെ സ്ഥിരം ഗസ്റ്റായിരുന്ന സിദ്ധുവിനെ പുറത്താക്കിയതായി സോണി ടി.വി അറിയിച്ചു.

‘തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികൾക്ക്​ ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നാ’യിരുന്നു സിദ്ധുവി​​​​​െൻറ പ്രതികരണം. ഭീകരവാദികള്‍ക്ക് ജാതിയോ മതമോ ദേശാതിര്‍ത്തിയോ ഇല്ല. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. പുൽവാമയിലുണ്ടായ ആക്രമണം തീർത്തും ദുഃഖകരമാണ്​.​ അങ്ങേയറ്റം അപലപിക്കുന്നു. ഇത്​ ചെയ്​തവർക്ക്​ പരമാവധി ശിക്ഷ നൽകണം - സിദ്ധു പറഞ്ഞു.

എന്നാൽ സിദ്ദുവി​​​​​​​​​െൻറ പരാമർശം വൈറലാവുകയും ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ ധ്വനികൾ ഉയരുകയും ചെയ്​തു. പഞ്ചാബ്​ കാബിനറ്റ്​ മന്ത്രി​ കൂടിയായ സിദ്ധുവിനെതിരെ തിരിയാൻ കിട്ടിയ അവസരം സംഘപരിവാർ അനകൂല അക്കൗണ്ടുകളാണ്​ കൂടുതൽ മുതലെടുത്തത്​.

കപിൽ ശർമ ഷോയിൽ നിന്നും സിദ്ധുവി​നെ പുറത്താക്കണമെന്ന ആവശ്യവുമായി ബോയ്​കോട്ട്​ സിദ്ദു എന്ന ഹാഷ്​ടാഗുകൾ ഉയരാൻ തുടങ്ങി. പിറകെ സിദ്ദുവിനെ നീക്കുന്നത്​ വരെ കപിൽ ശർമ ഷോയും സോണി ടി.വിയും ​ബോയ്​കോട്ട്​ ചെയ്യണമെന്നും ആവശ്യമുയർന്നു. ട്വിറ്ററിൽ ​ഏറ്റവും കൂടുതൽ പേർ ട്വീറ്റ്​ ചെയ്​ത്​ ട്രെൻഡിങ്ങായി മാറിയ ഹാഷ്​ടാഗുകളായി മാറി ബോയ്​കോട്ട്​ സിദ്ദുവും ബോയ്​കോട്ട്​ കപിൽ ശർമ ഷോയും.

Tags:    
News Summary - Navjot Singh Sidhu sacked from The Kapil Sharma Show-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.