ദുൽഖർ ചിത്രത്തിൽ ബോഡി ഷെയിമിങ്​ ആരോപണവുമായി യുവതി; മാപ്പ്​ പറഞ്ഞ്​ താരം

അനൂപ് സത്യ​​െൻറ സംവിധാനത്തിൽ ദുൽഖർ സൽമാൻ, സുരേഷ്​ ഗോപി, ശോഭന എന്നിവർ അഭിനയിച്ച സൂപ്പർ ഹിറ്റ്​ ചിത്രമാണ് 'വര നെ ആവശ്യമുണ്ട്'. ചിത്രം കഴിഞ്ഞ ദിവസമാണ്​ നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്​തത്​. അതിന്​ പിന്നാലെ ഒരു വിവാദത്തിലു ം അകപ്പെട്ടിരിക്കുകയാണ്​. സിനിമയിൽ ത​​െൻറ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചതെന്ന് കാട്ടി ചേതന കപൂര്‍ എന്ന മുംബ ൈയിലുള്ള റിപ്പോർട്ടർ രംഗത്തുവന്നിരിക്കുകയാണ്​. ട്വിറ്ററിലാണ്​ ചേതന ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചത്​.

സിനിമയിൽ ജോണി ആൻറണിയുടെ കഥാപാത്രം നടത്തുന്ന ക്ലിനിക്കി​​െൻറ പരസ്യബോർഡിലാണ്​ യുവതിയുടെ തടി കൂടിയതും തടികുറഞ്ഞതുമായ രണ്ട്​ ചിത്രങ്ങളുള്ളത്​. 'എ​​െൻറ സമ്മതമോ അറിവോ ഇല്ലാതെയാണ് സിനിമയില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊതുവേദിയില്‍ ഉണ്ടാവുന്ന ബോഡി ഷെയിമിങില്‍ നിന്ന് എന്നെ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. ഇതി​​െൻറ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു', ദുല്‍ഖർ സൽമാനെയും അദ്ദേഹത്തി​​െൻറ പ്രൊഡക്ഷൻ കമ്പനിയായ വേഫയറർ ഫിലിംസിനെയും ട്വിറ്ററിൽ ടാഗ് ചെയ്തുകൊണ്ടുള്ള യുവതി പറഞ്ഞു. ലീഗലായി മുന്നോട്ടുപോകുന്നതിന്​ മുമ്പ്​ പരസ്യമായി മാപ്പ്​ പറയാനും അവർ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ യുവതിയോട് മാപ്പ് പറഞ്ഞ്​ ദുര്‍ഖര്‍ സല്‍മാൻ ട്വീറ്റ്​ ചെയ്​തു. 'തെറ്റി​​െൻറ പൂര്‍ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ചിത്രം എങ്ങനെയാണ് സിനിമയുടെ രംഗത്തില്‍ എത്തിയതെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന്​ പരിശോധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ എ​​െൻറയും, നിർമാണ കമ്പനിയായ വെഫെയറർ ഫിലിംസി​​െൻറയും പേരിൽ മാപ്പ് ചോദിക്കുന്നു.'- ദുര്‍ഖര്‍ പറഞ്ഞു. സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ യുവതിയുമായി സംസാരിച്ച്​ പ്രശ്‌നം പരിഹരിച്ചതായി ദുൽഖറിന്​ നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ ചേതന കപൂർ പിന്നീട്​ അറിയിച്ചു.

Tags:    
News Summary - Dulquer Salmaan apologises after journalist accuses him of body-shaming her in his movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.