????? ???????? ????? ?????

‘ഇങ്ങനെയായിരിക്കും ഞാൻ നിങ്ങളെ ഓർക്കുക’; ഇർഫാൻ ഖാനെ അനുസ്​മരിച്ച്​​ ദുൽഖർ

ബോളിവുഡ്​ നടൻ ഇർഫാൻ ഖാ​​​​​െൻറ മരണത്തിൽ അനുശോചിച്ച് നടൻ​ ദുൽഖർ സൽമാൻ. 2018ൽ ഇറങ്ങിയ ഹിന്ദി ചിത്രം ‘കാർവാനി’ൽ ഇർഫാൻ ഖാ​​​​െൻറ കൂടെ പ്രധാന കഥാപ​ാത്രത്തെ അവതരിപ്പിച്ച്​ മലയാളത്തി​​​​െൻറ പ്രിയ നടനും ഉണ്ടായിരുന്നു.

‘‘ മഹത്തായ പ്രതിഭയായിരുന്നു നിങ്ങൾ. ജീവിക്കുന്ന ഇതിഹാസം, അന്താരാഷ്​ട്ര ചലച്ചിത്രതാരം. എന്നിട്ടും നിങ്ങൾ ഞങ്ങളെ എല്ലാവരെയും തുല്യമായി പരിഗണിച്ചു. നിങ്ങളുടെ സ്വഭാവത്തി​​​​െൻറ ചില അനായാസതയിലൂടെ എല്ലാവരേയും കുടുംബം പോലെയാ ക്കി. ആ ദയയും നർമവും എപ്പോഴും ആകർഷകവും പ്രചോദനവും അനുകമ്പ ഉളവാക്കുന്നതുമായിരുന്നു.

ഒരു വിദ്യാർഥിയെയും ആരാധകനെയും പോലെ ഞാൻ നിങ്ങളെ മുഴുവൻ സമയവും നിരീക്ഷിച്ചു. നിങ്ങൾക്ക് നന്ദി. ഷൂട്ടിംഗ്​ സമയത്ത്​ എ​​​​െൻറ മുഖത്ത് നിരന്തരം പുഞ്ചിരിയുണ്ടായിരുന്നു. ഞാൻ അനന്തമായി ചിരിച്ചു. ശരിയായ മുഖഭാവം നിലനിർത്താൻ പാടുപെട്ടു. അതിനാൽ പലപ്പോഴും നിങ്ങളെ ഭയത്തോടെയാണ്​ നോക്കിയത്​. എന്നാൽ, പകരം നിങ്ങൾ പുഞ്ചിരിയാണ്​ എപ്പോഴും സമ്മാനിച്ചത്​​. അത് ലോകത്തെയും പുഞ്ചിരിപ്പിച്ചു. എല്ലായ്‌പ്പോഴും നിങ്ങൾ ആശ്ചര്യപ്പെടുത്തിയത് പോലെ. ഇങ്ങനെയായിരുക്കും ഞാൻ നിങ്ങളെ എപ്പോഴും ഓർക്കുക’’. ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചു.

ദുൽഖർ സൽമാ​​​​െൻറ ബോളിവുഡിലെ അരങ്ങേറ്റം കൂടിയായിരുന്നു കാർവാനിൽ. ഊട്ടിയിലും കൊച്ചിയിലുമായിരുന്നു​ ചിത്രത്തി​​​െൻറ ഷൂട്ടിങ്​. ത​​​​െൻറ ഐ.ടി ജോലിയെ വെറുക്കുകയും ഫോട്ടോഗ്രാഫറാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിഷാദമുള്ള ഒരു ചെറുപ്പക്കാരനായാണ് ദുൽഖർ സൽമാൻ ഇതിൽ വേഷമിടുന്നത്.

അദ്ദേഹത്തി​​​​െൻറ പിതാവ്​ വാഹനാപകടത്തിൽ മരിക്കുകയും മൃതദേഹം അബദ്ധത്തിൽ മറ്റൊരു കുടുംബത്തിലെത്തുകയും ചെയ്യുന്നു. ഇവിടെ സുഹൃത്തായ ഇർഫാൻ ഖാൻ ത​​​​െൻറ വാനുമായി ബാംഗ്ലൂരിൽനിന്ന് യാത്ര ചെയ്യാനും മൃതദേഹം കൊച്ചിയിൽ കൈമാറാനുമുള്ള സഹായവുമായി എത്തുന്നു. ഇവർ കേരളത്തിലേക്ക്​ നടത്തുന്ന യാത്രയാണ്​ സിനിമയുടെ ഇതിവൃത്തം. ആകർഷ്​ ഖുറാനയാണ്​ സംവിധാനം.

Tags:    
News Summary - dulqar salman remembering irffan khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.