ഗാരി ഒാൾഡ്​ മാൻ, ഡഗ്​ ജോൺസ്​: ഒാസ്​കറിനെ ഞെട്ടിച്ച രണ്ട്​ ഗംഭീര മേക്ക്​ അപ്പ്​ VIDEO

ഡാർക്കസ്​റ്റ്​ അവറിലെ ‘‘ഗാരി ഒാൾഡ്​മാ​നും ഷേപ്​ ഒാഫ്​ വാട്ടറിലെ ഡഗ്​ ജോൺസും’’ ഗംഭീര മേക്കോവറിലൂടെ ലോകത്തെ ഞെട്ടിച്ച അഭിനയ പ്രതിഭകൾ. വിൻസ്​റ്റൺ ചർച്ചിലായി ഒാൾഡ്​മാൻ സെറ്റിൽ വന്ന്​ നിന്നപ്പോൾ അവിടെയുണ്ടായിരുന്നവർക്കുള്ള അമ്പരപ്പി​​െൻറ പതിന്മടങ്ങായിരുന്നു ചിത്രം കണ്ട ഒാരോ പ്രേക്ഷകനും.​ ഒാൾഡ്​മാ​​െൻറ തലയാകെ മൂടുന്ന വിധം മേക്​ അപ്പിനായി ഉപയോഗിച്ചവ കൂട്ടിയിട്ട്​ തൂക്കി നോക്കിയപ്പോൾ 40 കിലോയോളം തൂക്കമുണ്ടായിരുന്നതായി അണിയറക്കാർ പറയുന്നു. ഡാർക്കസ്​റ്റ്​ അവറിന്​ വേണ്ടി വിൻസ്​റ്റൺ ചർച്ചിലിനെ പുനരുജ്ജീവിപ്പിച്ച ജപ്പാൻ സ്വദേശിയായ കസുഹിറൊ സുജിക്കാണ്​ ഇത്തവണത്തെ മികച്ച മേക്ക്​ അപ്പിനുള്ള ഒാസ്​കർ.

Full View

മനുഷ്യ രൂപത്തിലുള്ള ജലജീവിയെ പ്രണയിക്കുന്ന സ്​ത്രീയുടെ കഥ പറഞ്ഞ ഷേപ്​ ഒാഫ്​ വാട്ടർ അദ്​ഭുതപ്പെടുത്തുന്നത്​ നായിക സാല്ലി ഹൗകിൻസി​​െൻറ പ്രകടനവും മനോഹരമായ ദൃശ്യങ്ങളുടെ സംഗമവും കൊണ്ട്​ മാത്രമായിരുന്നില്ല. മറിച്ച്​ മാസങ്ങളോളം നിരവധി കലാകാരൻമാരുടെ അധ്വാനത്തി​​െൻറ ഫലമായി രൂപം കൊണ്ട വിചിത്ര ജലജീവിയുടെ രൂപവും ഭാവവും കൊണ്ട്​ കൂടിയായിരുന്നു. അതിന്​ ജീവൻ പകർന്ന ഡഗ്​ ജോൺസിന്​ കൂടി അവകാശപ്പെട്ട ഒാസ്​കറാണ്​ പ്രഖ്യാപിച്ചത്​.

Full View
Tags:    
News Summary - Darkest Hour shape of water Makeup - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.