മദ്യവിൽപന: തമിഴ്നാട് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രജനീകാന്ത്

ചെന്നൈ: കോവിഡ് കേസുകൾ ദിനം പ്രതി വർധിച്ചുവരുന്ന തമിഴ്നാട്ടിൽ മദ്യം വിൽക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത്. മദ്യത്തിന്‍റഎ ഓൺലൈൻ വിൽപ്പനക്ക് മാത്രം അനുവാദം നൽകിയ മദ്രാസ് ഹൈകോടതി വിധിയെ മറികടക്കാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെയാണ് താരത്തിന്‍റെ വിമർശനം. 

'ഈ സമയത്ത് മദ്യഷാപ്പുകൾ തുറക്കുന്നതിനെക്കുറിച്ചാണ് ചിന്തയെങ്കിൽ പിന്നെ വീണ്ടും അധികാരത്തിൽ തിരിച്ചുവരാമെന്ന വ്യാമോഹം ഉപേക്ഷിക്കകുയായിരിക്കും നല്ലത്' എന്നും രജനീകാന്ത് എ.ഐ.ഡി.എം.കെ സർക്കാറിന് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. നടനും മക്കൾ നീതി മെയ്യം നേതാവുമായ കമൽ ഹാസൻ, ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിൻ എന്നിവർ നേരത്തേ സർക്കാറിന്‍റെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. 

രജനീകാന്തിന്‍റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആരാധകർ രജനീകാന്തിനെ ആഭിനന്ദങ്ങൾ കൊണ്ട് മൂടുമ്പോൾ "സിനിമ തീർന്നിട്ടാണല്ലോ ഇദ്ദേഹം ട്രെയിലർ പുറത്തുവിടുന്നത്" എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ആവേശം കൊണ്ട് രജനി എടുത്തുചാടാറില്ല. പൊതുജനത്തിന്‍റെ വികാരം അറിഞ്ഞ് അതിന് അനുസരിച്ചായിരിക്കും അദ്ദേഹത്തിന്‍റെ പ്രകടനം- എന്ന് മറ്റൊരു ആരാധകൻ മറുപടി നൽകി. 

2021 സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ രാഷ്ട്രീയപാർട്ടി പോലും പ്രഖ്യാപിച്ചിട്ടില്ല. 

മദ്യക്ഷാപ്പുകളിലെ വലിയ തിരക്ക് കാരണമാണ് ശനിയാഴ്ച ഷാപ്പുകൾ അടച്ചിടണമെന്ന് നിർദേശിച്ചത്. കോടതി  സുപ്രീംകോടതി നാളെ വിഷയത്തിൽ വാദം കേൾക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കമൽഹാസൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് മദ്യവിൽപന നിർത്തിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

Tags:    
News Summary - Rajinikanth's Sharp Attack On Tamil Nadu Government Over Liquor Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.