പ്രഭാസ്

ആദ്യ ദിനത്തിൽ 112 കോടി നേടിയ പ്രഭാസ് ചിത്രം രാജാസാബ് ഒ.ടി.ടിയിലേക്ക്...

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമാണ് ദി രാജസാബ്. ഏറെ പ്രതീക്ഷകളോടെ ബിഗ് ബജറ്റിൽ പുറത്തു വന്ന ചിത്രത്തിന് തിയറ്ററിൽ സമിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ മികച്ച കലക്ഷൻ നേടിയ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രം ഫെബ്രുവരി ആറ് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്. ആദ്യ ദിനം റെക്കോർഡ് കളക്ഷനായ 112 കോടിയാണ് രാജാസാബ് നേടിയിരിക്കുന്നത്. ഇതോടെ പ്രഭാസിന്റെ തുടർച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന സിനിമയായി രാജാസാബ് മാറി. ഒരു ഹൊറർ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്.

ഐതിഹ്യങ്ങളും മിത്തുകളും സമന്വയിപ്പിച്ച പാൻ-ഇന്ത്യൻ ഹൊറർ-ഫാന്റസി ത്രില്ലറാണ് രാജാസാബ്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട്, ഹൊറർ എന്‍റർടെയ്നറായ രാജാസാബ് 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് പുറത്തെത്തിയത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി റിലീസായ രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിച്ചത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റായിരുന്നു ചിത്രത്തിന്‍റേത്.

Tags:    
News Summary - Prabhas' film Rajasaab, which earned 112 crores on the first day, is now available on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.