ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ ചിത്രം'ദി കിംഗി'ൽ 50 കോടി ചെലവിൽ ഒരുങ്ങുന്നത് വമ്പൻ ആക്ഷൻ രംഗങ്ങളെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് വിലയിരുത്തൽ. ചിത്രത്തിലെ ഒരു പ്രധാന ആക്ഷൻ സീക്വൻസിനായി മാത്രം ഏകദേശം 50 കോടി ചെലവഴിച്ചതായാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ടുകൾ.
ചിത്രത്തിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ യൂറോപ്പിലെ ലൊക്കേഷനുകളിൽ ഏകദേശം പത്ത് ദിവസത്തോളം നീണ്ട ഷൂട്ടിങ്ങിലൂടെയാണ് ചിത്രീകരിച്ചത്. പ്രതിദിനം ഏകദേശം 5 കോടി ചെലവഴിച്ചാണ് ഈ ഭാഗങ്ങൾ പൂർത്തിയാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഇത്രയും വലിയ തുക ഒരു ഒറ്റ ആക്ഷൻ സീനിന് വേണ്ടി ചെലവഴിക്കുന്നത് അപൂർവമായ സംഭവമായാണ് ബോളിവുഡ് ഇൻഡസ്ട്രി വിലയിരുത്തപ്പെടുന്നത്.
പത്താൻ, വാർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥ് ആനന്ദ് ആണ് കിംഗ് സംവിധാനം ചെയ്യുന്നത്. തന്‍റെ ട്രേഡ്‌മാർക്ക് ആയ ഹൈ-ഒക്ടെയിൻ ആക്ഷനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റണ്ട് രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമായി ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന.
മാർക്കറ്റിംങ് ചെലവുകൾ ഒഴികെ 350 കോടിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുഹാന ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ വർഷത്തെ ക്രിസ്മസ് ചിത്രമായി തിയറ്ററിൽ എത്തിക്കാനാണ് നിർമാതാക്കളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.