ജീവിതം മറക്കുന്നതാവരുത് സിനിമ –പിണറായി

പാലക്കാട്: ജീവിതത്തെയും ജീവിത യാഥാര്‍ഥ്യങ്ങളെയും മറക്കുന്നതാവരുത് സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതഗന്ധിയായ കലാസൃഷ്ടികള്‍ മാത്രമേ കാഴ്ചക്കാരുടെ മനസ്സില്‍ ഇടം പിടിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആധുനികതയും പരീക്ഷണങ്ങളും ആവാം. പുതിയ സാങ്കേതികവിദ്യകള്‍ സിനിമയെ നവീകരിക്കുമ്പോള്‍ ജനമനസ്സില്‍ ഇടം നേടുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കാറുള്ള ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്നത് ജനങ്ങളും കലകളും തമ്മിലുള്ള ബന്ധം മുറിഞ്ഞ് പോകരുതെന്ന ലക്ഷ്യത്തോടെയാണ്. പഴയ ഫിലിം സൊസൈറ്റി സംസ്കാരം തിരിച്ചുകൊണ്ടുവരണം. ഒരുകാലത്ത് ഫിലിം സൊസൈറ്റികളുടെ സുവര്‍ണ കാലം കേരളത്തിലുണ്ടായിരുന്നു. ഒറ്റപ്പാലത്തെ ഫിലിംസിറ്റി സാക്ഷാത്കരിക്കാന്‍ ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് പിണറായി പറഞ്ഞു.

 

Tags:    
News Summary - state film award pinaraya vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.