ദക്ഷിണേന്ത്യക്കാർ ദ്രാവിഡ മുന്നേറ്റത്തിന് കീഴിൽ അണി നിരക്കണം -കമൽ ഹാസൻ

ചെന്നൈ: കേന്ദ്ര സർക്കാറിന്‍റെ സ്വേച്ഛാധിപത്യ നയങ്ങൾക്കെതിരെ ദക്ഷിണേന്ത്യക്കാർ ഒന്നിച്ച് നിൽക്കണമെന്ന് നടൻ കമൽ ഹാസൻ. ഫെബ്രുവരി 21 ന് തന്‍റെ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കമലിന്‍റെ പ്രതികരണം. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാന വ്യാപകമായി നടത്താനിരിക്കുന്ന പര്യടനം എ.പി.ജെ അബ്ദുൽ കലാമിന്‍റെ വസതിയിൽ നിന്ന് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് മാഗസിനിലെ കോളത്തിലാണ് നടൻ ദ്രാവിഡ മുന്നേറ്റത്തിന് ആഹ്വാനം ചെയ്തത്. 

തമിഴ്നാട്ടിൽ നിന്ന് നികുതി പിരിച്ച് ഉത്തരേന്ത്യയിൽ വികസനപ്രവർത്തനങ്ങൾ നടത്തുകയാണ്. ഒരു കൂട്ടുകുടുംബത്തിൽ ഇതെങ്ങനെ ശരിയാകും. വല്യേട്ടനാണ് ഒരു കുടുംബത്തിലെ തൊഴിലില്ലാത്ത സഹോദരങ്ങളെ നോക്കുന്നത്. എന്നാൽ ഈ അനുജൻമാർ ഒരിക്കലും വല്യേട്ടനെ പിന്നീട് പട്ടിണിക്കിടുകയില്ലെന്ന് കമൽ കേന്ദ്രത്തിന്‍റെ നികുതി പിരിവിനെ പരിഹസിച്ചു. 

തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ദ്രാവിഡ സ്വത്വത്തിൽ അഭിമാനം കൊണ്ട് മുന്നോട്ട് വരണം. എങ്കിലേ കേന്ദ്രത്തിൽ നിന്ന് വിവേചനമുണ്ടാകാതിരിക്കൂ. നമ്മുടെ എല്ലാവരുടെയും ശബ്ദം ഒരുമിച്ച്  ഡൽഹിയിലെത്തണമെന്നും കമൽ കൂട്ടിച്ചേർത്തു. 

Tags:    
News Summary - South India must unite under Dravidian identity, Kamal Haasan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.