ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇൻഷുറൻസ്​ തട്ടിയെടുക്കാനെന്ന്​ നിർമാതാവ്​

ന്യൂഡൽഹി: നടി ശ്രീദേവിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ​വിഷയത്തിൽ ഇടപെടാനാകി​െല്ലന്ന്​ കാണിച്ചാണ്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ​െബഞ്ച്​ ഹരജി തള്ളിയത്​. സിനിമ നിർമാതാവായ സുനിൽ സിങ്ങാണ്​ ഹരജിക്കാരൻ. ഡൽഹി ഹൈകോടതി ഹരജി തള്ളിയതി​െന തുടർന്നാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. 

ശ്രീദേവിക്ക്​ ഒമാനിൽ 240 കോടി രൂപയുടെ ഇൻഷുറൻസ്​ പോളിസിയുണ്ടെന്ന്​ ഹരജിക്കാരൻ പറഞ്ഞു. യു.എ.ഇയിൽ വെച്ച്​ മരിച്ചാൽ മാത്രമേ ആ തുക ലഭിക്കുകയുള്ളൂ. അതിനാൽ ഇൻഷുറൻസ്​ നേടി​െയടുക്കുന്നതിനായി നടത്തിയ ​െകാലപാതകമാണെന്ന്​ ഹരജിക്കാരൻ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം നേരത്തെ പരിശോധിച്ച്​ തള്ളിയതാണെന്നും ഇനിയും വിഷയത്തിൽ ഇടപെടാനകില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ വ്യക്​തമാക്കി. 

ഫെബ്രുവരി 24 ന്​​​ ദുബൈ ഹോട്ടലിലെ ബാത്ത്​ ടബ്ബിൽ വീണാണ്​ ശ്രീദേവി മുങ്ങിമരിച്ചത്​. ബന്ധുവി​​െൻറ വിവാഹ ചടങ്ങിൽ പ​െങ്കടുക്കുന്നതിനായി ദുബൈയിലെത്തിയതായിരുന്നു അവർ. ബോധരഹിതയായി ബാത്​ടബ്ബിൽ വീണതാണ്​ മരണത്തിനിടയാക്കിയ​െതന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്​തമായിരുന്നു. 

Tags:    
News Summary - SC Rejects request for an investigation into actor Sridevi's death - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.