ശ്രീകുമാരൻ തമ്പിക്കെതിരെ സംഘ്​പരിവാർ സൈബർ ആക്രമണം

തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കെതിരെ സംഘ്​പരിവാർ സൈബർ ആക്രമണം. ‘ഹർത്താലിനോട ് എനിക്ക് യോജിപ്പില്ല. അത് അന്യായമാണ്. അധാർമികമാണ‌്’ എന്ന്​ ശ്രീകുമാരൻ തമ്പി ഫേസ‌്ബുക്കിൽ പോസ്​റ്റ്​ ചെയ്​തി രുന്നു. ഇതിനെത്തുടർന്ന്​ ക‌ൃഷ‌്ണമുരളി എന്നയാൾ ഫേസ്ബുക്കിലൂടെ ആക്രമണമഴിച്ചുവിട്ടു. ബി.ജെ.പിയുമായി ബന്ധപ്പെട ്ട അനേകം ഗ്രൂപ്പുകളിലും അപകീർത്തികരമായ പോസ‌്റ്റുകൾ പ്രചരിച്ചു. അഭിമാനത്തിന് മുറിവേൽക്കുന്ന പ്രശ്നമായതിനാൽ കൃഷ്ണമുരളിക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്​ ശ്രീകുമാരൻ തമ്പി അറിയിച്ചു.

അയ്യപ്പനെക്കുറിച്ച‌് മലയാളത്തിൽ വന്ന ഏറ്റവും വലിയ സിനിമയായ സ്വാമി അയ്യപ്പ​​െൻറ തിരക്കഥയും സംഭാഷണവും എഴുതിയ തന്നെയാണ‌് അയ്യപ്പവിരോധിയും ഹിന്ദുവിരോധിയുമായി ചിത്രീകരിച്ചത്​. ചിത്രത്തിലെ രണ്ടു പാട്ടുകളും താനാണ് എഴുതിയത്. ആ ചിത്രത്തി​​െൻറ ലാഭം കൊണ്ടാണ് ത​​െൻറ ഗുരുനാഥനായ മെരിലാൻഡ് സുബ്രഹ്​മണ്യം പമ്പയിൽ സ്വാമി അയ്യപ്പൻ റോഡും അയ്യപ്പന്മാർക്ക്​ വിശ്രമിക്കാൻ ഷെഡുകളും മറ്റും നിർമിച്ചത്.

അവാർഡുകൾക്കുവേണ്ടി താൻ മാർക‌്സിസ‌്റ്റ‌് പാർട്ടിയുടെ പിന്നാലെ നടക്കുന്നു എന്നുപറഞ്ഞത് തനിക്ക് മാനനഷ‌്ടം ഉണ്ടാക്കുന്നതാണ്. ഭാരതത്തി​​െൻറ സഞ്ചിത സംസ‌്കാരത്തിൽ വിശ്വസിക്കുന്ന തനിക്ക് ഒരേസമയം നല്ല ഹിന്ദുവും നല്ല മാർക‌്സിസ‌്റ്റ‌് അനുഭാവിയുമായി ജീവിക്കാൻ സാധിക്കും. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന് പറഞ്ഞവനാണ് യഥാർഥ ഹിന്ദു.‘അഖിലലോക തൊഴിലാളികളേ സംഘടിക്കുവിൻ....എല്ലാവർക്കും തുല്യനീതി ലഭിക്കട്ടെ’ എന്ന് പറയുന്നവനാണ് യഥാർഥ മാർക‌്സിസ‌്റ്റ‌്. സ‌്ത്രീപുരുഷസമത്വം സമൂഹത്തി​​െൻറ എല്ലാ മേഖലയിലും വരണം. രാഷ്​ട്രീയത്തിലും അത് അത്യന്താപേക്ഷിതമാണ്. സ‌്ത്രീവിമോചനം വിഷയമാക്കി 35ാം വയസ്സിൽ ‘മോഹിനിയാട്ടം’ എന്ന സിനിമ സംവിധാനം ചെയ‌്ത ആളാണ് താൻ. ഒരിക്കലും തനിക്ക‌് സ‌്ത്രീവിരോധിയാകാൻ സാധ്യമല്ലെന്നും തമ്പി കുറിച്ചു.

Tags:    
News Summary - sanghparivar cyber attack against sreekumaran thambi -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.