Posted On
date_range Updated On
date_range രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നത് കലാകാരന്‍റെ സ്വപ്നം -റസൂൽ പൂക്കുട്ടി
നിലമ്പൂര്‍: രാഷ്ട്രപതിയിൽ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നത് ഏതൊരു കലാകാരെൻറയും സ്വപ്‌നമാണെന്നും ഇത്തവണ മാറ്റമുണ്ടായത് നടത്തിപ്പുകാരുടെ പിഴവാണെന്നും ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി. നിലമ്പൂരുമായി തനിക്ക് വളരെയധികം ആത്മബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലമ്പൂർ കോവിലകത്ത് മുറിയിലെ അരുൺ വർമ തെൻറ ദശാബ്ദങ്ങളായുള്ള സുഹൃത്താണ്.ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിച്ചശേഷംതന്നെ ആദ്യമായി വിളിച്ച് അഭിനന്ദിച്ചത് പാണക്കാട് ശിഹാബ് തങ്ങളാണ്. സുകുമാര്‍ അഴീക്കോട് തന്നെക്കുറിച്ച് മുഖപ്രസംഗം വരെ എഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂളിൽ മിഷന്‍ 2020ന് തുടക്കം കുറിക്കാനെത്തിയ അദ്ദേഹം ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.