Posted On
date_range Updated On
date_range സിനിമ പരാജയപ്പെട്ടാൽ പ്രതിഫലം തിരികെ നൽകും -രൺബീർ കപൂർ
മുംബൈ: തെൻറ സിനിമ ബോക്സ് ഒാഫിസിൽ പരാജയപ്പെട്ടാൽ നിർമാതാവിന് പണം മടക്കി നൽകുമെന്ന് ബോളിവുഡ് നടൻ രൺബീർ കപൂർ. പുതിയ സിനിമയായ ജഗ്ഗ ജാസൂസിെൻറ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് താരത്തിെൻറ പ്രതികരണം.
അടുത്തിടെ സൂപ്പർതാരം സൽമാൻ ഖാനും സമാന തീരുമാനമെടുത്തിരുന്നു. ഖാെൻറ ‘ട്യൂബ്ലൈറ്റ്’ സിനിമക്ക് വേണ്ടത്ര സാമ്പത്തികവിജയം നേടാനായില്ല. നഷ്ടം നേരിട്ട നിർമാതാവിന് സാമ്പത്തികസഹായം നൽകുമെന്ന് സൽമാൻ ഖാൻ പ്രഖ്യാപിച്ചു.
1950കളിൽ തെൻറ മുത്തച്ഛൻ രാജ് കപൂറിെൻറ കാലത്ത് നിർമാതാവിന് നഷ്ടമുണ്ടായാൽ ആ സിനിമയുടെ ഭാഗമായ മറ്റെല്ലാവരും ചേർന്ന് സഹായിക്കുമായിരുന്നെന്നും അതാണ് ആരോഗ്യകരമായ പ്രവണതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.