കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം അവകാശപ്പെടുമ്പോഴും കേസില്‍ അവ്യക്തതയും ദുരൂഹതയും തുടരുന്നു. കേസില്‍ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്ന സുനില്‍ എന്ന പള്‍സര്‍ സുനിയുടെ ബന്ധങ്ങള്‍ ദുരൂഹമാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനിക്ക് സിനിമ മേഖലയില്‍ ഉറച്ച വേരുകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം ചിത്രങ്ങളെടുത്ത് ബ്ളക്ക്മെയില്‍ ചെയ്യുകയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും സിനിമ മേഖലയില്‍നിന്നുതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. സുനിക്ക് സിനിമ രംഗത്ത് ഉന്നത ബന്ധങ്ങളുണ്ടെന്നും ഇക്കാര്യത്തില്‍ പലരും സംശയ നിഴലിലാണെന്നുമാണ് ആരോപണങ്ങള്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ളെന്നും ഇതിന് മുമ്പ് പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും മാനക്കേട് ഭയന്ന് ആരും ഇക്കാര്യം പുറത്ത് പറയാറില്ളെന്നും മാക്ട ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. പ്രമുഖ നടിയോട് കാണിച്ച അതിക്രമങ്ങളില്‍ യഥാര്‍ഥ സത്യം പുറത്തുവരണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീതി പുലര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒരുലക്ഷം രൂപ അംഗത്വ ഫീസ് വാങ്ങി ഏത് ക്രിമിനലിനെയും യൂനിയനില്‍ ഉള്‍പ്പെടുത്താന്‍ തയാറാവുന്ന ഫെഫ്കയുടെ നടപടിയുടെ ഇരയാണ് അതിക്രമത്തിന് ഇരയായ നടിയെന്നാണ് മാക്ട ഫെഡറേഷന്‍ ആരോപിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സുനി മുമ്പ് പല താരങ്ങളുടെയും ഡ്രൈവറായിരുന്നു. സുനിയുമായി ബന്ധമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെയും ബിനാമികളെയും ചോദ്യം ചെയ്യണം. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറിയാതെ വാഹനം പോവുകയില്ളെന്നും മാക്ട ഫെഡറേഷന്‍ ആരോപിച്ചു. 

അതേസമയം, പള്‍സര്‍ സുനി അഞ്ചുവര്‍ഷം മുമ്പ് നടി മേനകയെ കൊച്ചിയില്‍ വെച്ച് ഇത്തരത്തില്‍ ബ്ളാക്ക്മെയില്‍ ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അഞ്ചുവര്‍ഷം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായില്ളെന്നാണ് ആദ്ദേഹം ആരോപിക്കുന്നത്. 

സ്വന്തമായി വാഹനം ഇല്ലാത്തയാളെ ഡ്രൈവറാക്കാന്‍ പാടില്ളെന്ന നിബന്ധന പാലിച്ചിട്ടില്ളെന്ന ഗുരുതര ആരോപണവും ഇപ്പോഴത്തെ സംഭവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. മാത്രമല്ല ഒരു നടിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുവരുമ്പോള്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള ഒരു മാനേജര്‍ കൂടെയുണ്ടാവണമെന്നാണ് നിബന്ധന. ഇതും പാലിക്കാതിരുന്നതും ദുരൂഹമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - pulsar suni bhavan incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.