സിനിമാ പ്രവർത്തകർക്ക്​ സർക്കാർ സംരക്ഷണം നൽകണമെന്ന്​ പ്രകാശ്​ രാജ്​ 

കോയമ്പത്തൂർ: സിനിമ മേഖലയിലുള്ളവർക്ക്​ സർക്കാർ സംരക്ഷണം ഏർപ്പെടുത്തണമെന്ന്​ നടൻ പ്രകാശ്​ രാജ്​. പലിശക്കാരുടെ ഭീഷണിയെ തുടർന്ന്​ ​േകാളിവുഡ്​ സിനിമാ നിർമാതാവ്​ അശോക്​ കുമാർ ആത്മഹത്യ ​ചെയ്​ത സംഭവത്തി​​​​െൻറ പശ്​ചാത്തലത്തിലാണ്​ പ്രകാശ്​ രാജി​​​​െൻറ ആവശ്യം. 

നിർമാതാവി​​​​െൻറ ആത്​മഹത്യ സിനിമ മേഖലയിലെ യാഥാർഥ സാഹചര്യമാണ്​ കാണിക്കുന്നത്​. നികുതി അടക്കുന്നു​ണ്ടെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്​ സംരക്ഷണമൊന്നും ലഭ്യമാകുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ ശക്​തമായ തീരുമാനം എടുക്കണമെന്നും പ്രകാശ്​ രാജ്​ പറഞ്ഞു. 

അശോക്​ കുമാറി​​​​െൻറ ആത്​മഹത്യ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്​. ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ ആരും താത്​പര്യപ്പെടില്ല. ഇത്തരം ആത്​​മഹത്യകൾ നേരത്തെയും നടന്നിരുന്നു. പക്ഷേ, ആരും അത്​ ശ്രദ്ധിച്ചില്ലെന്നും പ്രകാശ്​ രാജ്​ ആരോപിച്ചു. 

രജ്​പുത്ര- ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന്​ സഞ്​ജയ്​ ലീല ഭൻസാലി ചിത്രം പത്​മാവതിയുടെ റിയലീസിങ്ങ്​ അനിശ്​ചിതത്വത്തിലാവുകയും സംവിധായകനും നടിയുമുൾപ്പെടെ സിനിമാ പ്രവർത്തകർ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യം കൂടി നിലനിൽക്കുന്നതിനിടെ സർക്കാർ മൗനം ദീക്ഷിക്കുന്നത്​ ശരിയല്ലെന്നും പ്രകാശ്​ രാജ്​ പറഞ്ഞു. 

ചെന്നൈയിലെ ആൾവർതിരുനഗറിലെ അപ്പാർട്ട്​മ​​​​​െൻറിൽ​ കഴിഞ്ഞ ദിവസമാണ്​​ തൂങ്ങിമരിച്ച നിലയിൽ നിർമാതാവ്​ അശോക്​ കുമാറിനെ കണ്ടെത്തിയത്​. പൊലീസ്​ കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ സിനിമാ പ്രവർത്തകർക്കിടയിൽ  പണമിടപാടു നടത്തുന്ന അൻമ്പുചെഴിയൻ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്​തായി സൂചിപ്പിച്ചിരുന്നു. പൊലീസ്​-രാഷ്​ട്രീയ വൃത്തങ്ങളിൽ സ്വാധീനമുള്ള ഇയാൾ നിർമാണ കമ്പനിക്ക്​ നൽകിയ വായ്​പയുടെ പലിശയായി കൂടുതൽ പണമീടാക്കിയതായും അശോക്​ കത്തിൽ പറഞ്ഞിന്നു. സംഭവത്തിൽ പൊലീസ്​ അൻമ്പുചെഴിയത്തി​​​​​​െൻറ പേരിൽ കേസെടുത്തിട്ടുണ്ട്​. ഇയാൾ ഒളിവിലാണ്​. 


 

Tags:    
News Summary - Provide Protection to the film industry Says Prakash Raj - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.