ഹെഗ്ഡയെ ബി.ജെ.പി പുറത്താക്കുമോ, അതോ ന്യായീകരിക്കുമോ -പ്രകാശ് രാജ് 

ബംഗളൂരു: ദലിതരെ തെരുവു നായ്ക്കളോടുപമിച്ച കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയെ പുറത്താക്കാൻ ബി.ജെ.പി തയാറാകണമെന്ന് നടൻ പ്രകാശ് രാജ്. ഹെഗ്ഡെ ഒരു പ്രശ്നക്കാരനാണ്. ബി.ജെ.പി ഇത്തരം പരാമർശങ്ങളെ ന്യായീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 

ശനിയാഴ്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദലിത് വിഭാഗത്തില്‍പെട്ടവര്‍ ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദലിതരെ ഹെഗ്ഡെ നായയോട് ഉപമിച്ചത്. പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി മുന്നോട്ടുപോകുമെന്നും അതിനിടെ കുരക്കുന്ന തെരുവ് പട്ടികളെ ഗൗനിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. 

എന്നാൽ സംഭവം വിവാദമായതോടെ തന്‍റെ വാക്കുകള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കോണ്‍ഗ്രസ് വളച്ചൊടിക്കുകയായിരുന്നുവെന്ന് ഹെഗ്ഡെ പ്രതികരിച്ചു. ബുദ്ധി ജീവികളെ ഉദ്ദേശിച്ചായിരുന്നു തന്‍റെ വാക്കുകള്‍. എന്നാല്‍, അത് ദലിത് വിരുദ്ധമായി വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 


 

Tags:    
News Summary - Prakash Raj calls Anantkumar Hegde ‘barking dog’ remark attack on Dalits-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.