ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് പിന്തുണ അറിയിച്ചത്.
“മൗനം സമ്മതമാണ്. നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ അനുവദിക്കരുത്” -പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
SILENCE is CONSENT.. let’s not let any SON OF THE GUN to silence our voice #IndiansAgainstCAB #StandWithJamia #JustAsking
— Prakash Raj (@prakashraaj) December 18, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ പൊലീസ് ആക്രമിച്ചിരുന്നു. ഇതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്തുണയുമായി പ്രകാശ് രാജും രംഗത്തെത്തിയത്തിയത്.
നേരത്തെ മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, ഷെയ്ൻ നിഗം, ലിജോ ജോസ് പല്ലിശ്ശേരി, ആഷിഖ് അബു, ഷൈജു ഖാലിദ്, ഇര്‍ഷാദ്, ഷഹബാസ് അമന്‍, ആൻറണി വര്‍ഗീസ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, ബിനീഷ് ബാസ്റ്റിൻ, സമീര്‍ താഹിര്‍, അനുരാജ് മനോഹർ, റിമാ കല്ലിങ്കല്‍, അമലാ പോള്‍, നൈലാ ഉഷ, നിമിഷാ സജയന്‍, രജിഷാ വിജയന്‍, എന്നിവർ സാമൂഹ്യമാധ്യമങ്ങളിലൂടെ നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.