തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ല. സിനിമയോടുള്ള ആദരം കൂടിയാണ് ഇതെന്നും ലാൽ വ്യക്തമാക്കി. മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. നേരത്തേ നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടെഴുതിയ ബ്ലോഗ് വിവാദമായിരുന്നു.
സിനിമ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിനിമ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണം. അതിനുമുന്നോടിയായി തിയറ്ററിന്‍െറ വാതിലുകളെല്ലാം അടക്കണം. ദേശീയഗാനം തുടങ്ങുമ്പോള്‍ തിയറ്ററിലുള്ള എല്ലാവരും എഴുന്നേറ്റുനില്‍ക്കണം. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ സ്ക്രീനില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണം. ദേശീയഗാനത്തിന്‍െറ ചുരുക്കരൂപം അനുവദിക്കരുത്. ഒരു പ്രദര്‍ശനത്തിലും ദേശീയഗാനത്തിന്‍െറ വികലചിത്രീകരണം അനുവദിക്കരുത് തുടങ്ങി നിർദേശങ്ങൾ അടങ്ങിയ കത്ത് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.