മുംബൈ: േഹാട്ടൽ മുറിയിൽ മദ്യപിക്കാൻ ക്ഷണിച്ചെന്നും മൊബൈലിൽ അശ്ലീല വിഡിേയാ കാണിച്ചെന്നുമുള്ള സഹപ്രവർത്തകയുടെ ‘മീ ടൂ’ വെളിപ്പെടുത്തലിനെ തുടർന്ന് പരസ്യമായി മാപ്പുപറഞ്ഞ് ആക്ഷൻ ഡയറക്ടർ ശാം കൗശൽ. 2006ൽ നഗരത്തിനു പുറത്ത് ചിത്രീകരണത്തിനായി പോയപ്പോൾ ശാം കൗശൽ മദ്യപിക്കാൻ മുറിയിലേക്ക് ക്ഷണിച്ചെന്ന് സഹ സംവിധായക നമിത പ്രകാശാണ് ആരോപിച്ചത്.
മദ്യപിക്കില്ലെന്ന് പറഞ്ഞപ്പോൾ മൊബൈൽ എടുത്ത് അശ്ലീല വിഡിയോ കാണിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ബോളിവുഡ് നടന്മാരായ വിക്കി, സണ്ണി കൗശൽമാരുടെ പിതാവ് കൂടിയായ അദ്ദേഹം മാപ്പുപറഞ്ഞത്. ‘‘തൊഴിലിലും വ്യക്തിജീവിതത്തിലും നല്ല മനുഷ്യനാകാനാണ് ശ്രമിച്ചത്. ആരെയും അപമാനിക്കാനും വേദനിപ്പിക്കാനും ആഗ്രഹിച്ചിട്ടില്ല.
തനിക്കെതിരായ സഹപ്രവർത്തകയുടെ ആരോപണം കണ്ടു. മനഃപൂർവമല്ലാതെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകളോടും നിർമാതാക്കളോടും സിനിമ മേഖലയിലുള്ളവരോടും നിർവ്യാജം മാപ്പുചോദിക്കുന്നു’’എന്നാണ് ശാം കൗശൽ ട്വിറ്ററിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.