വിവാഹ മംഗളാശംസകൾ നേർന്നവർക്ക് നന്ദിയെന്നും എന്നാൽ വിവാഹം നടന്നത് ജീവിതതത്തിലല്ല, സിനിമയിലാണെന്നും നടൻ ശ്രീകുമാർ. എല്ലാം വളരെ പെട്ടെന്നായിരുന്നു ആരെയും അറിയിക്കാന്‍ പറ്റിയില്ല എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം ശ്രീകുമാർ തന്നെയാണ് വിവാഹ വേഷത്തില്‍ അദ്ദേഹം തോണിയിലിരിക്കുന്ന ചിത്രം ഷെയര്‍ ചെയ്തതത്. ഇതാണ് തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കിയത്. ഒറിജിനല്‍ വിവാഹമാണെന്ന് കരുതി ആരാധകര്‍ ആശംസകള്‍ നേരുകയും ചെയ്തു. ചിലർ ഇത് വാർത്തയാക്കി. ഇതിനെതുടർന്നാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
മിനിസ്ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് ശ്രീകുമാര്‍. മെമ്മറീസ്, എബിസിഡി എന്നിവയാണ് ശ്രീകുമാറിന്‍റെ പ്രധാന സിനിമകള്‍
വിവാഹമംഗളാശംസകൾ നേർന്ന എന്‍റെ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്... എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല. സിനിമയിൽ...ചിത്രീകരണം പുരോഗമിക്കുന്ന 'പന്ത്' എന്ന എന്‍റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി... എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി.....
ശ്രീകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.