ചരിത്രം കുറിച്ച് മമ്മൂട്ടി; മൂന്ന് ഭാഷകളിൽ ഫിലിം ഫെയർ നോമിനേഷൻ

മമ്മൂട്ടി നായകനായി മൂന്ന് ഭാഷകളിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾക്ക് ഫിലിം ഫെയർ അവാർഡിന് നോമിനേഷൻ. ഫിലിം ഫെ യറിന്‍റെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നടന്‍റെ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് നോമിനേഷൻ നേടി യിരിക്കുന്നത്.

ഖാലിദ് റഹ്മാന്‍റെ ഉണ്ട (മലയാളം), റാമിന്‍റെ പേരൻപ് (തമിഴ്), വൈ.എസ്.ആറിന്‍റെ ജീവിത കഥ പറയുന്ന യാത്ര (തെലുങ്ക്) എന്നീ ചിത്രങ്ങളാണ് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിന് ശിപാർശ ചെയ്തിട്ടുള്ളത്.


മമ്മൂട്ടി ചിത്രം ൈഷലോക്കിന്‍റെ സംവിധായകൻ അജയ് വാസുദേവാണ് ഫേസ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്. ൈഷലോക്ക് ക്രിസ്തുമസിന് തിയറ്ററിലെത്തും.

ഉണ്ട, പേരൻപ്, യാത്ര എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രശംസകളും നിരൂപണവും നേടിയ ചിത്രങ്ങളാണ്. 50 വർഷം നീണ്ട സിനിമാ അഭിനയ കരിയറിൽ 12 തവണ ഫിലിം ഫെയർ അവാർഡുകൾ മമ്മൂട്ടി നേടിയിട്ടുണ്ട്.

Full View
Tags:    
News Summary - mammootty film unda, peranbu, yatra Nominated to FilmFare Award -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.