പ്രഭാസുമായി ബന്ധമില്ല: വൈ.എസ്​ ശർമിള പൊലീസിൽ പരാതി നൽകി

ഹൈദരാബാദ്​: തെന്നിന്ത്യൻ താരം പ്രഭാസുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ുവെന്ന്​ ആരോപിച്ച്​ വൈ.എസ്​.ആർ പാർട്ടി പ്രസിഡൻറ്​ ജഗൻമോഹൻ റെഡ്​ഡിയുടെ സഹോദരി വൈ.എസ് ശർമിള പൊലീസിൽ പരാതി നൽ കി. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ശർമിള ഹൈദരാബാദ്​ പൊലീസ്​ കമീഷണറെ നേരിട്ട്​ കണ്ട്​ പരാതി നൽകുകയായിരുന്നു.

നടൻ പ്രഭാസുമായി ബന്ധമുണ്ടെന്ന പേരിൽ സോഷ്യൽമീഡിയയിൽ ​തനിക്കെതിരെ പ്രചരണം നടന്നിരുന്നു. താരവുമായി തനിക്ക്​ യാതൊരു തരത്തിലുളള ബന്ധവുമില്ല. ഇതുവരെ പ്രഭാസിനോട്​ നേരിട്ട്​ സംസാരിച്ചിട്ടില്ല. ഇത്​ ലോക്​സഭാ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രചരണമാണ്​. ഇതിനു പിന്നിൽ തെലുങ്ക്​ ദേശം പാർട്ടി പ്രവർത്തകരാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെനും വൈ.എസ്​ ശർമിള പരാതിയിൽ പറയുന്നു.

രാഷ്​ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിയെന്ന നിലയിലും കുടുംബ നാഥയായ സ്​ത്രീയെന്ന നിലയിലും ആരോപണങ്ങൾ തന്നെ വേദനിപ്പി​ച്ചെന്നും പരാതിയിൽ ഉടൻ നടപടിയുണ്ടാകണമെന്നും ശർമിള ആവശ്യപ്പെട്ടു.

Tags:    
News Summary - Jagan Mohan Reddy's Sister, Linked To Actor Prabhas- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.