ചൈനീസ് സിനിമയായ കിങ് ഓഫ് പെകിങ്ങാണ് ആദ്യദിനം പ്രേക്ഷക പ്രശംസ നേടിയ ചിത്രം. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛെൻറയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താൽപര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
പുതുമക്കുവേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമങ്ങളില്ലാതെ ചിത്രീകരിച്ച സാം വാറ്റ്സിന്റെ ഈ ചിത്രം ഉള്ളടക്കത്തിന്റെ സവിശേഷത കൊണ്ട് സിനിമ പാരഡൈസോ എന്ന വിഖ്യാത ചിത്രത്തിന്റെ ഓര്മകളുണര്ത്തുന്നതാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് സിനിമയായ ഐ ആം നോട്ട് എ വിച്ചും കൈയടി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.