സഹസംവിധായിക നയന സൂര്യൻ മരിച്ച നിലയിൽ

തിരുവനന്തപുരം: സഹസംവിധായികയെന്ന നിലയിൽ ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ന യനസൂര്യനെ (28) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചയാണ് വഴുതക്കാട് ആൽത്തറയിലെ വാടകവീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച നയനയുടെ പിറന്നാളായിരുന്നു.

വിശേഷ ദിനത്തിൽ മകളെ അമ്മ പലവട്ടം ഫോണിൽ വിളിച്ചെ ങ്കിലും എടുത്തില്ല. നയനക്കൊപ്പം താമസിക്കുന്ന കൂട്ടുകാരിയും സ്ഥലത്തുണ്ടായിരുന്നില്ല. മറ്റു കൂട്ടുകാരെ വിളിച്ചുപറഞ്ഞ് അവർ രാത്രി വൈകി വീട്ടിൽ പോയി നോക്കിയപ്പോഴാണ് നയന ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജന്മനാ ഡയബറ്റിക് പേഷ്യൻറ് ആയിരുന്നു നയന.

പ്രാഥമിക പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമായില്ലെന്നും പൂർണ റിപ്പോർട്ട് പുറത്തുവന്നാലേ പറയാനാകൂ എന്നും മ്യൂസിയം പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി അഴീക്കൽ സൂര്യൻ പറമ്പിൽ ദിനേശ​​​െൻറയും ഷീലയുടെയും ഇളയ മകളാണ്. മാനവീയം വീഥിയിൽ പൊതുദർശനത്തിനു​െവച്ച മൃതദേഹം ഇന്നലെ ഞായറാഴ്​ച കൊല്ലത്ത് അഴീക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

10 സംവിധായകർ ഒത്തുചേർന്ന ക്രോസ് റോഡ് എന്ന സിനിമാ പരമ്പരയിലെ ‘പക്ഷിയുടെ മണം’ സംവിധാനം ചെയ്ത നയന ലെനിൻ രാജേന്ദ്ര​​​െൻറ സന്തതസഹചാരിയായിരുന്നു. സ്വതന്ത്ര സിനിമ ചെയ്യാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. മധു, പ്രവീണ എന്നിവരാണ് സഹോദരങ്ങൾ.

Tags:    
News Summary - Film Director Nayana Suryan Dead -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.