ഷാരൂഖി​െൻറ സർക്കസും കുറ്റാന്വേഷണ പരമ്പര​ ബ്യോംകേഷ്​ ബക്ഷിയും ദൂർദർശനിൽ തിരിച്ചുവരുന്നു

ന്യൂഡൽഹി: 90കളിൽ ​കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്​ടപ്പെട്ടിരുന്ന രണ്ട്​ പരമ്പരകൾ പുനഃസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂർദർശൻ. ഡിറ്റക്​ടീവ്​ ബ്യോംകേഷ്​ ബക്ഷിയും സർക്കസുമാണ്​ വൈകാതെ നമ്മുടെ സ്വീകരണമുറിയിലേക്ക്​ തിരികെയെത്തുന്നത്​.

കിങ്​ ഖാൻ ഷാരൂഖ്​ ബോളിവുഡ്​ അടക്കിവാഴുന്നതിന്​ മുമ്പ്​ ദൂർദർശനിൽ അഭിനയിച്ച പരമ്പരയാണ്​​ സർക്കസ്​. അസിസ്​ മിർസയും കുന്ദൻ ഷായും ചേർന്ന്​ സംവിധാനം ചെയ്​ത സീരീസ്​ 16 എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്​. ഞായറാഴ്​ച രാത്രി എട്ട്​ മണിമുതൽ ഡി.ഡി നാഷണലിൽ സർക്കസ്​ സംപ്രേക്ഷണം ചെയ്യുമെന്ന്​ ദൂർദർശൻ അധികൃതർ അറിയിച്ചു. രേണുക ഷെഹാനെ, നിർമാതാവും നടനുമായ അശുതോഷ്​ ഗൗരികർ എന്നിവരും സർക്കസിൽ പ്രധാനകഥാപാത്രങ്ങളായിരുന്നു.

ഡിറ്റക്​ടീവ്​ ബ്യോംകേഷ്​ ബക്ഷി ഇന്ന്​ 11 മണിമുതൽ സംപ്രേക്ഷണം തുടങ്ങിക്കഴിഞ്ഞു. ഷെർലോക്​ ഹോംസി​​െൻറ ഇന്ത്യൻ അവതാരം എന്ന്​ വിളിക്കാവുന്ന ബ്യോംകേഷ്​ ബക്ഷി പ്രശസ്​ത ബംഗാളി എഴുത്തുകാരൻ ശരദിന്ധു ബാന്ത്യോപാദ്യായുടെ കഥാപാത്ര സൃഷ്​ടിയാണ്​​. 1993 മുതൽ 1997 വരെ സംപ്രേക്ഷണം ചെയ്​തിരുന്ന ഇൗ കുറ്റാന്വേഷണ സീരീസിൽ രജിത്​ കപൂറാണ്​ ബക്ഷിയായി എത്തിയത്​. അജിത്​ കുമാർ ബാനർജിയെന്ന കഥാപാത്രമായി കെ.കെ റൈനയും വേഷമിട്ടു.

ലോക്​ഡൗൺ പ്രഖ്യാപിച്ചതി​​െൻറ ഭാഗമായി ദൂർദർശനിൽ രാമായണം, മഹാഭാരതം തുടങ്ങിയവ പുനഃസംപ്രേക്ഷണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു.

Tags:    
News Summary - Doordarshan is bringing back Shah Rukh’s iconic ‘Circus’-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.