‘ചപാക്കി’ൽ വക്കീലി​െൻറ പേര് കാണിക്കണം - ഡൽഹി ഹൈകോടതി

ആ​സി​ഡ്​ ആ​ക്ര​മ​ണ​െ​ത്ത അ​തി​ജീ​വി​ച്ച ല​ക്ഷ്​​മി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്​ പ​ങ്കു​ വ​ഹി​ച്ച​​ അ​ഭി​ഭ ാ​ഷ​ക​യാ​യ അ​പ​ർ​ണ ഭ​ട്ടിന്‍റെ പേര് കൂടി ദീ​പി​ക പ​ദു​കോൺ ചിത്രം ച​പാ​ക്കി​ൽ​ ചേർക്കണമെന്ന് ഡൽഹി ഹൈകോടതി. ജ നുവരി 15നകം ചിത്രത്തിൽ ഇക്കാര്യം ഉൾപെടുത്തണമെന്നും ഹൈ​കോ​ട​തി ജ​ഡ്​​ജി പ്ര​തി​ഭ എം. ​സി​ങ്​ നിർദേശിച്ചു.

അ​പ​ർ​ണയാണ് ല​ക്ഷ്​​മി​യു​ടെ ജീ​വി​ത​ക​ഥ അ​ന്വേ​ഷി​ച്ചെ​ത്തി​യ സി​നി​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ എല്ലാ കാര്യവും വിശദീകരിച്ചത്. അതിനാൽ തന്നെ ചിത്രത്തിൽ ഇക്കാര്യം പരാമർശിക്കുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്നും കോടതി ചോദിച്ചിരുന്നു.

നേ​ര​ത്തെ അ​പ​ർ​ണ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ‘ഈ ​സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​േ​മ്പാ​ഴും സ്​​ത്രീ​ക​ൾ​ക്കെ​തി​രെ ശാ​രീ​രി​ക​വും ലൈം​ഗി​ക​വു​മാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ അ​പ​ർ​ണ ഭ​ട്ടി​​െൻറ പോ​രാ​ട്ടം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്...’ എ​ന്ന വ​രി സി​നി​മ​യി​ൽ കാ​ണി​ക്ക​ണ​മെ​ന്ന്​ കീ​ഴ്​​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്ത്​ ഫോ​ക്​​സ്​ സ്​​റ്റാ​ർ സ്​​റ്റു​ഡി​യോ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ ഹൈ​കോ​ട​തി​യു​ടെ നടപടി.

Tags:    
News Summary - Delhi High Court Directs Makers of Chhapaak to Give Credit to Lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.