ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്‌

തിരുവനന്തപുരം: ദിലീപിന്‍റെ തിയറ്ററായ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്‌ . അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുൻ കലക്ടറുടെ നടപടികൾ നിയമപരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി ആണ് അന്വേഷണം നടത്തിയത്.
റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി. കേസ് ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതി പരിഗണിക്കും.

ഡി ​സി​നി​മാ​സ് കൈ​യേ​റ്റ ഭൂ​മി​യി​ല​ല്ലെ​ന്ന് സ​ർ​വേ സൂ​പ്ര​ണ്ട് ജി​ല്ലാ ക​ല​ക്ട​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി ​സി​നി​മാ​സി​നാ​യി സ​ർ​ക്കാ​ർ ഭൂ​മി​യോ പു​റ​ന്പോ​ക്കു ഭൂ​മി​യോ കൈ​യേ​റി​യി​ട്ടി​ല്ല. സ്വ​കാ​ര്യ ക്ഷേ​ത്ര​ത്തി​ന്‍റെ ഒ​ന്ന​ര സെ​ന്‍റ് ഭൂ​മി മാ​ത്ര​മാ​ണ് ദി​ലീ​പി​ന്‍റെ ഭൂ​മി​യി​ൽ അ​ധി​ക​മാ​യു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടിലുണ്ടായിരുന്നു. 

Tags:    
News Summary - D Cinemaas vigilance Report-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.