കോവിഡ്​ ഭീതി: ‘കാൻ’ ചലച്ചി​ത്ര മേള മാറ്റിവെച്ചു

പാരീസ്​: ലോകമെമ്പാടും വ്യാപിച്ച കോവിഡ്​19​ വൈറസ്​ ബാധയെ തുടർന്ന്​ കാൻസ്​ ഫിലിം ഫെസ്​റ്റിവൽ മാറ്റിവെച്ചു. മേ യ്​ 12 മുതൽ 23 വരെ നടക്കാനിരുന്ന ചലച്ചിത്ര മേള ജൂൺ അവസാനത്തേക്ക്​ മാറ്റിയെന്നാണ്​ ഒൗദ്യോഗിക വിവരം. എന്നാൽ ഏതു തീയതിയിൽ നടക്കുമെന്നത്​ കൃത്യമായി അറിയിച്ചിട്ടില്ല.

ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ്​ കാൻ. കോവിഡ്​ 19 മൂലം ആഗോളതലത്തിൽ ആരോഗ്യഅടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗത്തിനെതിരെ പോരാടുന്നവരോട്​ ​െഎക്യദാർഢ്യം അറിയിച്ചുകൊണ്ട്​ ചലച്ചിത്ര മേള മാറ്റിവെക്കുകയാണെന്ന്​ അധികൃതർ പ്രസ്​താവനയിലൂടെ അറിയിച്ചു. ജൂൺ അവസാനമോ ജൂലൈ ആദ്യവാരമോ ചലച്ചിത്ര മേള നടക്കുമെന്നും അറിയിച്ചിട്ടുണ്ട്​.

ചൈനക്കും ഇറ്റലിക്കും പിറകെ ഫ്രാൻസിലാണ്​ കൂടുതൽ കോവിഡ്​19 രോഗബാധിതരും മരണങ്ങളും ഉണ്ടായിട്ടുള്ളത്​. ഫ്രാൻസിലെ മിക്ക നഗരങ്ങളും അടഞ്ഞുകിടക്കുകയാണ്​.

Tags:    
News Summary - Coronavirus effect: Cannes Film Festival postponed - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.