കമൽഹാസനെതിരെ പൊലീസിൽ പരാതി

ചെന്നൈ: ഡെങ്കിപ്പനി പ്രതിരോധത്തിനു സർക്കാർ വിതരണം ചെയ്യുന്ന നിലവേമ്പ് നാട്ടു കഷായം കുടിക്കുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്നു പ്രതികരിച്ച നടൻ കമൽഹാസനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. കമലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സെമ്പിയം സത്യനാരായണൻ സ്ട്രീറ്റിൽ  താമസിക്കുന്ന ജി. ദേവരാജനാണു പരാതി നൽകിയത്.

താൻ ഡെങ്കിപ്പനി ബാധിച്ച് അണ്ണാനഗറിലെ സിദ്ധ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിലവേമ്പ് കുടിച്ചാണു സുഖപ്പെട്ടത്. നിലവേമ്പ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നതു തെളിയിക്കപ്പെട്ട മരുന്നാണ്​. വിവാദ പ്രസ്താവനയിലൂടെ തരംതാണ പ്രസിദ്ധിയാണ്​ കമലി​​​െൻറ ശ്രമം. ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങളിൽ താരം പങ്കാളിയായിട്ടില്ല. കമലി​​​െൻറ ട്വീറ്റ് നീക്കം ചെയ്യാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Case Against Actor Kamal Hassan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.