മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്

ജോധ്പുര്‍: 1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നാല് ബോളിവുഡ് താരങ്ങൾ അടക്കമുള്ളവർക്ക് രാജസ്ഥാൻ ഹൈകോടതിയുട െ നോട്ടീസ്. സൈഫ് അലിഖാന്‍, സോണാലി ബേന്ദ്രേ, നീലം കൊത്താരി, തബു എന്നിവർക്കാണ് ഹൈകോടതി ജസ്റ്റിസ് മനോജ് ഗാർഗ് നോട് ടീസ് അയച്ചത്.

പ്രതികളെ കുറ്റവിമുക്തരാക്കിയ 2018 ഏപ്രിൽ അഞ്ചിലെ ജോധ്പുർ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ഹൈകോടതി നടപടി. കൃഷ്ണമൃഗത്തെ വേട്ടയാടിയ സമയത്ത് താരങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ദുഷ്യന്ത് സിങ്ങിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

വംശനാശത്തിന്‍റെ വക്കിലെത്തിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്തെന്നാണ് നടൻ സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങൾക്കെതിരായ കേസ്. ‘ഹം സാത് സാത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

വന്യജീവി സംരക്ഷണ നിയമ പ്രകാരം രണ്ടു കേസുകളിലായി സൽമാന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒരു വർഷവും ആറു വർഷവും വീതം ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്ന് 13 ദിവസം സൽമാൻ ജയിലിൽ കഴിയുകയും ചെയ്തു. ഈ കേസിൽ പിന്നീട് രാജസ്ഥാൻ ഹൈകോടതി സൽമാനെ കുറ്റവിമുക്തനാക്കി.


Tags:    
News Summary - Black Buck Case: Rajasthan HC sends notice to Saif Ali Khan, Sonali Bendre, Tabu -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.