നടി മാതു വീണ്ടും വിവാഹിതയായി

മുൻകാല നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. യു.എസിൽ ഡോക്ടറാണ് ഇദ്ദേഹം. 

വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന മാതു ആദ്യം വിവാഹം ചെയ്തത് ഡോക്ടർ ജേക്കബിനെയാണ്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. ജെയ്മിയും ലൂക്കും. മകൾ ജെയ്മി എട്ടിലും മകൻ ലൂക്ക് ആറാം ക്ലാസിലുമാണ്. നാലുവർഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് മാതു ജേക്കബുമായി വേർപിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ ഡാൻസ് ക്ലാസ് നടത്തുകയാണ് താരം. വിവാഹത്തിനു മുമ്പ് മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

ബാലതാരമായി സിനിമയിലെത്തിയ മാതു തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ മകളുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം മാതു സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
 

Tags:    
News Summary - Actress Mathu Married Again-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.