നടിയെ തട്ടിക്കൊണ്ടുപോയ കേസ്: കോടതിയില്‍ വെളിപ്പെടുത്തലുണ്ടാവുമെന്ന് സൂചന 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കോടതിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന. പ്രതികളായ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇവർ അഭിഭാഷകര്‍ വഴി വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് വിവരം. 

എന്നാല്‍, ഇന്നലെ പരിഗണിക്കാനിരുന്ന ഇവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഈമാസം 17ലേക്കാണ് കേസ് മാറ്റിയത്. 

തട്ടിക്കൊണ്ടുപോയി ബ്ലാക്​മെയിൽ നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് ക​െണ്ടത്തിയത്. എന്നാൽ, ഇത് നിരാകരിച്ച്​ ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തലാവും പ്രതികള്‍ നടത്തുകയെന്നാണ് വിവരം. ഫെബ്രുവരി 17ന്​ രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. പ്രതികള്‍ ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 


 

Tags:    
News Summary - actress attack case; in new turn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.