Posted On
date_range Updated On
date_range മോഹൻലാൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂര്‍: നടൻ മോഹൻലാൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ 2.45ന് ക്ഷേത്രത്തിലെത്തിയ മോഹൻലാൽ നി ർമാല്യവും വാക ചാർത്തും തൊഴുത ശേഷം ഗണപതി, അയ്യപ്പൻ, ഇടത്തരികത്തുകാവില്‍ ഭഗവതി എന്നീ ഉപദേവരേയും തൊഴുതു.
അര മ ണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് മടങ്ങിയത്. ദേവസ്വം ഭരണ സമിതി അംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ എസ്. വി. ശിശിർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മോഹൻലാൽ ദർശനത്തിനെത്തിയതോടെ അദ്ദേഹത്തെ കാണാൻ ക്ഷേത്രത്തിനകത്തുള്ള ഭക് തരുടെ തിരക്കുണ്ടായി.
സെക്യൂരിറ്റി ജീവനക്കാർ ചേർന്നാണ് കൂടിനിന്നവരെ മാറ്റിയത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസമായി മോഹൻലാൽ ഗുരുവായൂരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.