വെടിക്കെട്ട് പൂരത്തിന് വരവറിയിച്ച് താരനിര; ‘ബാച്ച്‌ലർ പാർട്ടി ദ്യൂ’ ട്രെയിലർ പുറത്ത്

മലയാളി സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’വിലെ ട്രെയിലർ പുറത്ത്. അന്യായ ആക്ഷനുമായാണ് ചിത്രം അരങ്ങിൽ വരുന്നതെന്ന് കാണിക്കുന്ന ഗംഭീര ട്രെയിലർ ആണ് പുറത്തുവന്നത്. 'നോ ഹാർഡ് വർക്ക് ഓൺലി സ്‌മാർട്ട് വർക്ക്' എന്ന പഞ്ച് ഡയലോഗുകളടക്കം വൻ വെടിക്കെട്ട് പൂരമായാണ് ട്രെയിലർ വരവറിയിച്ചത്. നവംബർ 19നാണ് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

അടുത്തിടെ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നടന്മാരായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നസ്‌ലിൻ, സൗബിൻ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി, ചന്തു, ഷൈൻ ടോം എന്നിവരുടെയും നടിമാരായ നാദിയ, രജിഷ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി എന്നിവരുടെയും പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷം ജെൻ സി വൈബിലാണ്, 2012ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്.

റെഡ് ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു ഇതിൽ. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

ദ്യൂ (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ ‘D'EUX’ എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്. യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. 

Full View

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Star-Studded Trailer of Amal Neerad's 'Bachelor Party D'eux' Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.