കൊച്ചി: ഫാൻസ് അസോസിയേഷനുകൾക്കെതിരെ ആഞ്ഞടിച്ച് നടൻ ഇന്ദ്രൻസ്. ഗൂണ്ടാസംഘത്തെ പോലെയാണ് ഫാൻസ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നതെന്ന് ഇന്ദ്രൻസ് പറഞ്ഞു. സിനിമകൾ കൂവി തോൽപ്പിക്കുന്ന പ്രവണത നല്ലതല്ല. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന താരങ്ങൾ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രൻസ് ആവശ്യപ്പെട്ടു.
ഫാൻസ് അസോസിയേഷനുകൾ നടത്തുന്ന കൂവി തോൽപ്പിക്കൽ കുട്ടികളിൽ ഗൂണ്ടാസംസ്കാരം വളർത്താൻ വഴിവെക്കും. പഠിക്കുന്ന കുട്ടികളിൽ ഇത്തരം സ്വഭാവങ്ങൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യം കുട്ടികളോട് പറയാറുണ്ടെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.