മത്സരം തന്നോടു തന്നെയെന്ന്  ആമിര്‍ ഖാന്‍

മുംബൈ: വെള്ളിത്തിരയില്‍ ഷാറൂഖ്, സല്‍മാന്‍ ഖാന്മാരോടോ അക്ഷയ്കുമാറിനോടോ അല്ല തന്നോടുതന്നെയാണ് മത്സരമെന്ന് ബോളീവുഡ് നടന്‍ ആമിര്‍ ഖാന്‍. റെക്കോഡ് വിജയം നേടിയ ‘ദങ്കല്‍’ വിശേഷങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളുമായി പങ്കിടുകയായിരുന്നു അദ്ദേഹം. ഷാറൂഖ്, സല്‍മാന്‍, അക്ഷയ്കുമാര്‍ അടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്ന മികവ് തനിക്ക് പ്രചോദനമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രദര്‍ശനത്തിനത്തെി 20 ദിവസം കഴിയുമ്പോള്‍ 356.90 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. 10 ദിവസം കൊണ്ട് 184.96 കോടി രൂപ വിദേശ രാജ്യങ്ങളില്‍നിന്നും സമ്പാദിച്ചു.
 
Tags:    
News Summary - acting amirkhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.