??????????? ???? ??????????? ????? ?????????????? ????????? ?????????? ?????????????????? ?????

‘ആടുപുലിയാട്ടം’: ലാഭവിഹിതത്തില്‍ ഒരുഭാഗം ജിഷയുടെ കുടുംബത്തിന് -ജയറാം

കൊച്ചി: ‘ആടുപുലിയാട്ടം’ ചിത്രത്തിന്‍െറ ലാഭത്തിന്‍െറ ഒരുവിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നല്‍കും. വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാകും ഇത് കൈമാറുകയെന്ന് നടന്‍  ജയറാം അറിയിച്ചു. എറണാകുളത്ത് സവിത തിയറ്ററില്‍ നടന്ന ചിത്രത്തിന്‍െറ വിജയാഘോഷ പരിപാടികള്‍ക്കിടെയാണ് ജയറാം ഇത് പ്രഖ്യാപിച്ചത്.

ചിത്രം കാണാനത്തെിയ ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കിയാണ് അണിയറപ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. ഡയറക്ടര്‍ കണ്ണന്‍ താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു. മേയ് ഇരുപതിനാണ് ചിത്രം പുറത്തിറങ്ങിയത്.

ചിത്രീകരണത്തിനൊപ്പം സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളിലും നിര്‍മാതാക്കള്‍ പങ്കാളിയായിരുന്നു. കോഴിക്കോട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ ഓടയില്‍ വീണ് മരിച്ച നൗഷാദിന്‍െറ കുടുംബത്തിനും  സിനിമയുടെ ഭാഗമായി സാമ്പത്തിക സഹായം നല്‍കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.