‘ധനയാത്ര’യുടെ റിലീസിങ് തടയാന്‍ എസ്.പിക്ക് പരാതി

അടിമാലി: ‘ധനയാത്ര’ സിനിമയുടെ വൈഡ് റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി. അടിമാലി മുന്‍ ബ്ളോക് പഞ്ചായത്ത് അംഗം കമ്പിളിക്കണ്ടം മങ്കുവ ഒരിക്കാലയില്‍ ഒ.ജെ. ജോസഫാണ് പരാതിക്കാരന്‍. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് എസ്.പി അറിയിച്ചതായി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു രാഷ്ട്രീയ ചേരിയുടെ പതനത്തിനും മറ്റൊരു ചേരിയുടെ വിജയത്തിനും സ്വാധീനം ചെലുത്തുന്ന രീതിയിലാണ് ചിത്രത്തിന്‍െറ ആവിഷ്കാരമെന്ന് അദ്ദേഹം പറഞ്ഞു.

ടീം സോളാര്‍ തട്ടിപ്പു കേസിന്‍െറ ചലച്ചിത്രാവിഷ്കാരമെന്ന് തോന്നിക്കുംവിധമാണ് ചിത്രീകരണം. സോളാര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടവരുടേതിനോട് സാമ്യമുള്ള പേരുകളാണ് കഥാപാത്രങ്ങള്‍ക്ക്. കേസില്‍ ഉള്‍പ്പെട്ട ഒരാളെ വെള്ളപൂശാന്‍ ബോധപൂര്‍വ ശ്രമമാണ് സിനിമയിലുടനീളം. സ്ത്രീകള്‍ക്കിടയില്‍ കുറ്റവാസന വര്‍ധിക്കുന്ന ഇക്കാലത്ത് ആസൂത്രിത തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന സ്ത്രീ കഥാപാത്രത്തെ ന്യായീകരിക്കും വിധമാണ് സിനിമയെന്നും പരാതിയില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.