ബാഫ്റ്റ 2016: റെവനൻറിന് അഞ്ചും മാഡ്മക്സിന് നാലും പുരസ്കാരങ്ങൾ

ലണ്ടൻ: ബ്രിട്ടീഷ് അക്കാഡമി ഒാഫ് ഫിലിം ആൻറ് ടെലിവിഷൻ ആർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 'ദ റെവനൻി'ലെ അഭിനയത്തിന് ലിയാനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. റെവനൻറ് ആണ് മികച്ച ചിത്രം. ചിത്രം ഒരുക്കിയ അലെജാൻഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകൻ. ഇത് കൂടാതെ മികച്ച ഛായാഗ്രഹണത്തിനും ശബ്ദത്തിനും ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് ദ റവെനന്‍റ് നേടിയത്.

Full View

റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രി ലാസെണെ മികച്ച നടിയായി തെരഞ്ഞെടുത്തു. മാർക്ക് റെയ് ലാൻസാണ് മികച്ച സഹനടൻ. സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിൻസ് ലേറ്റിനെയും തെരഞ്ഞെടുത്തു. മേക്കപ്പ്, ചിത്രസംയോജനം, പ്രൊഡക്ഷൻ ഡിസൈൻ, കോസ്റ്റ്യൂം ഡിസൈൻ എന്നീ വിഭാഗത്തിനുള്ള പുരസ്കാരം മാഡ് മാക്സ്: ഫൂറി റോഡ് നേടി.

മുമ്പും മൂന്ന് തവണ ബാഫ്റ്റ പുരസ്കാരപ്പട്ടികയിൽ ഡികാപ്രിയോ ഇടം പിടിച്ചിരുന്നെങ്കിലും പുരസ്കാരം ലഭിച്ചിരുന്നില്ല. ബ്രയാൻ ക്രാൻസ്റ്റൺ, എഡി റെഡ്മെ‍യ്ൻ, മാറ്റ് ഡമൺ, മിഷേൽ ഫസബെൻഡർ എന്നിവരെ പിന്തള്ളിയാണ് ഡികാപ്രിയോ പുരസ്കാരത്തിന് അർഹനായത്. ഒാസ്കാർ പുരസ്കാരത്തിന്‍റെ ചവിട്ടുപടിയായാണ് ബാഫ്റ്റയെ കാണുന്നത്. ചിത്രത്തിലെ ഡികാപ്രിയോയുടെ പ്രകടനം പുരസ്കാര ജൂറി എടുത്ത് പറഞ്ഞു.


പുരസ്കാരപ്പട്ടിക:

  • Film: The Revenant
  • Director: Alejandro G. Inarritu, The Revenant
  • Outstanding British film: Brooklyn
  • Supporting actor: Mark Rylance, Bridge of Spies
  • Supporting actress: Kate Winslet, Steve Jobs
  • Actor: Leonardo DiCaprio, The Revenant
  • Actress: Brie Larson, Room
  • Original screenplay: Spotlight
  • Adapted screenplay: The Big Short
  • Special visual effects: Star Wars: The Force Awakens
  • EE Rising Star award (voted for by the public): John Boyega
  • Cinematography: The Revenant
  • Sound: The Revenant
  • Outstanding debut by a British writer.director/producer: Theeb
  • Animated film: Inside Out
  • British Animated short: Edmond
  • Short film: Operator
  • Costume Design: Mad Max: Fury Road
  • Documentary: Amy
  • Editing: Mad Max: Fury Road
  • Film not in English language: Wild Tales
  • Make-up and hair: Mad Max: Fury Road
  • Original music: The Hateful Eight
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.