നിര്‍ധന കലാകാരന്മാരെ സഹായിക്കുക, പ്രേക്ഷകരുടെ പരാതികള്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ‘സിനിമാ ലവേഴ്സ് അസോസിയേഷന്‍’ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ സിനിമാ പ്രേക്ഷകരുടെ സംഘടന നിലവില്‍ വന്നു. കലാമൂല്യമുള്ള സിനിമകളും ടെലിഫിലിമുകളും നിര്‍മിക്കുകയും ലാഭവിഹിതം ഉപയോഗിച്ച് നിര്‍ധന കലാകാരന്മാരെ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടുത്തവര്‍ഷം അസോസിയേഷന്‍ സിനിമാ അവാര്‍ഡ് നല്‍കും. താരങ്ങളെ വിലക്കുന്നത് അവസാനിപ്പിക്കണമെന്നും തിയറ്ററുകളില്‍ മതിയായ സൗകര്യം ഒരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തിയറ്ററുകളില്‍ കാന്‍റീന്‍, ടോയ്ലറ്റ്, കുടിവെള്ളം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പരാതി സ്വീകരിക്കാന്‍ വെബ്സൈറ്റ് ആരംഭിക്കും.
സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന ‘കിച്ചാത്തി’ ടെലിഫിലിമിന്‍െറ ചിത്രീകരണം 14 ന് ആരംഭിക്കും. അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9526049823 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.